മുത്തലാഖ്​ രാഷ്​ട്രീയവൽക്കരിക്കരുത്​ –മോദി

ലഖ്​നൊ: മുത്തലാഖ്​ വിഷയം രാഷ്​ട്രീയവൽക്കരിക്കരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്​ത്രീകൾക്ക്​ തുല്യ അവകാശം നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദേൽക്കണ്ടിൽ നടന്ന രാഷ്​​ട്രീയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില രാഷ്​ട്രീയ പാർട്ടികൾ തങ്ങളുടെ വോട്ടുബാങ്ക്​ രാഷ്​ട്രീയത്തിനുവേണ്ടി മുസ്​ലിം സ്​ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്​. ടിവി ചർച്ചകളിൽ പ​െങ്കടുക്കുന്നവരോട്​ തനി​ക്കൊരു അഭ്യർഥനയുണ്ട്​. സ​്ത്രീകളുടെ അവകാശം എന്നത്​ ഹിന്ദു മുസ്​ലിം വിഷയമല്ല. അത്​ ഒരു വികസന പ്രശ്​നമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ ചില പാർട്ടികൾ സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് നോക്കുന്നത്​.  മറ്റ്​ ചിലർ അധികാരത്തിനുവേണ്ടിയും ശ്രമിക്കുന്നു. തങ്ങളാക​െട്ട ഉത്തർപ്രദേശിനെ രക്ഷിക്കാനാണ്​ ​ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി  പറഞ്ഞു.

 

News Summary - modi against triple talaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.