മോദി ദലിത്​ വിരുദ്ധനെന്ന്​​ രാഹുൽ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ദലിത്​ വിഭാഗങ്ങൾക്ക്​ എതിരായാണ്​ പ്രവർത്തിക്കുന്നതെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ്​ അടുത്ത കർണാടകയിൽ കോൺഗ്രസ്​ പ്രവർത്തകരെ അഭിസം​േബാധന ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത്​ വിഭാഗങ്ങളുടെ വളർച്ച തടയുന്നത്​ മോദിയാണ്​. മോദിയുടെ പാർട്ടി പ്രവർത്തകർ ദലിതുകളെ മർദിക്കുകയാണെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി പറയുന്നത്​ പ്രവർത്തിച്ചു കാണിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.  

ദലിത്​ വികസനത്തിന്​ ഫണ്ട്​ ആവശ്യത്തിന്​ അനുവദിക്കാത്തതിലും നേതാക്കൾക്കെതിരായ അഴിമതിക്കേസുകളിലും ബി.ജെ.പിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ്​ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ്​ പ്രചാരണം കൊഴുപ്പിച്ചത്​.

അതിനിടെ, ബി.ജെ.പി​െയ ​െവട്ടിലാക്കി അഴിമതിക്കേസിൽ ജാമ്യത്തിൽ കഴിയുന്ന വിവാദ ഖനി വ്യവസായി ജനാർദന റെഡ്ഡിക്ക് ബെല്ലാരിയിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്താനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 2015ൽ റെഡ്ഡിക്ക് നൽകിയ ജാമ്യവിധിയിലെ വ്യവസ്ഥകൾ പ്രകാരം ബെല്ലാരിയിൽ പ്രവേശിക്കുന്നതിന്  വിലക്കുണ്ട്. ബെല്ലാരിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ സഹോദരൻ സോമശേഖര റെഡ്ഡിക്കുവേണ്ടി ബെല്ലാരിയിൽ പ്രചാരണം നടത്താനാണ്​ ജനാർദന റെഡ്ഡി കോടതിയിൽ ഇളവ്​ തേടിയത്.  എന്നാൽ, റെഡ്ഡിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - Modi Against Dalit Says Rahul - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.