ഫട്​നാവിസിലും ഖട്ടറിലും ജനങ്ങൾ വിശ്വാസം ഉറപ്പിച്ചു-മോദി

ന്യൂഡൽഹി: മഹാരാഷ്​ട്രയിലെയും ഹരിയാനയിലെയും ജനങ്ങൾ തങ്ങളു​െട മുഖ്യമന്ത്രിമാരിലുള്ള വിശ്വാസം ഊട്ടിയുറപ്പിച ്ചുവെന്നും അതുകൊണ്ടു തന്നെ ജനങ്ങളെ സേവിക്കാൻ ഇരു മുഖ്യമന്ത്രിമാരും അടുത്ത അഞ്ചുവർഷം കൂടുതൽ കഠിനാധ്വാനം ചെയ ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ കേവല ഭൂരിപക്ഷത്തിൽ എത്താൻ കഴിയാഞ്ഞത്​ അപ്രതീക്ഷിതമാണെന്ന്​ സമ്മതിച്ച മോദി, സംസ്​ഥാനത്ത്​ ബി.ജെ.പിയുടെ വോട്ടുവിഹിതം വർധിച്ചിരിക്കുകയാണെന്ന്​ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത്​ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്ന മോദി, തെരഞ്ഞെടുപ്പുകളിൽ ചില ഭരണവിരുദ്ധ പ്രവണതകൾ കാണാറുണ്ടെന്നും പറഞ്ഞു. 2014ൽ ഹരിയാനയിൽ 33 ശതമാനം വോട്ടുലഭിച്ച പാർട്ടിക്ക്​ ഇത്തവണ അത്​ 36 ശതമാനമായി വർധിപ്പിക്കാനായി. എന്നാൽ, സീറ്റുകളുടെ എണ്ണം 47ൽ നിന്ന്​ 40 ആയി കുറഞ്ഞു.

സംസ്ഥാനത്ത്​ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ മനോഹർ ലാൽ ഖട്ടർ സർക്കാറിന്​ സാധിച്ചുവെന്ന്​ പറഞ്ഞ പ്രധാനമന്ത്രി, മഹാരാഷ്​ട്രയിൽ അഴിമതിക്കറയില്ലാത്ത സർക്കാറിനെ അഞ്ചു വർഷം നയിക്കാൻ ദേവേന്ദ്ര ഫട്​​നാവിസിനു സാധിച്ചുവെന്നും കൂട്ടിച്ചേർത്തു

Tags:    
News Summary - modi about maharashtra election result -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.