കേന്ദ്രമന്ത്രിസഭാ യോഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു

ന്യൂ​ഡൽഹി: മന്ത്രിസഭായോഗങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്​ കേന്ദ്രസർക്കാർ ഉത്തരവിറിക്കി. ഫോണുകളിലൂടെ മന്ത്രിസഭായോഗ തീരുമാനങ്ങൾ ചോരാനുള്ള സാധ്യത മുന്നിൽ കണ്ടാണ്​ നടപടി.

കാബിനറ്റ്​ സെക്രട്ടറിയേറ്റാണ്​ ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ്​ മന്ത്രിമാരുടെ ​പ്രെവറ്റ്​ സെക്രട്ടറിമാർക്ക്​ കൈമാറി. മൊബൈൽ ഫോണുകൾ ഹാക്ക്​ ചെയ്യപെടാനുള്ള സാധ്യതയു​​ണ്ടെന്നും ഇതുവഴി രഹസ്യങ്ങൾ ചോരാനുള്ള സാധ്യതയു​െണ്ടന്നുമുള്ള സുരക്ഷ ഏജൻസികളുടെ മുന്നറിയിപ്പി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി.

ഇതാദ്യമായാണ്​ ​കേന്ദ്രസർക്കാർ ഇത്തരമൊരു ഉത്തരവിറക്കുന്നത്​.  ഇതിനു മുമ്പ്​ മൊബൈൽ ഫോണുകൾ സൈലൻറായോ സ്വിച്ച്​ ഒാഫ്​ ആയോ മന്ത്രിസഭായോഗങ്ങളിൽ സുക്ഷിക്കണമെന്ന് മാത്രയാിരുന്നു സർക്കാർ മന്ത്രിമാർക്കു നൽകിയിരുന്ന നിർദേശം.

 

Tags:    
News Summary - Mobile phones banned from Cabinet meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.