Posted On
date_range Updated On
date_range ജമ്മുവിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; അമിത്ഷായുടെ റാലി ഇന്നും നാളെയും
ജമ്മുവിലും സമീപ ജില്ലയായ രജൗരിയിലും മൊബൈൽ, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചു. ഇന്നും നാളെയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇവിടെ വ്യത്യസ്ത റാലികളിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് അമിത് ഷാ ജമ്മുവിലെത്തിയത്. റജൗരിയിലും ബാരാമുല്ലയിലുമാണ് അമിത് ഷാ റാലികളിൽ പങ്കെടുക്കുന്നത്. പഹാരി സമുദായത്തിന് പട്ടിക വർഗ (എസ്.ടി) പദവി നൽകുന്ന പ്രഖ്യാപനം റാലിയിൽ അമിത്ഷാ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടിക വർഗ പദവി ആവശ്യപ്പെടുന്ന മറ്റു സമുദായങ്ങൾ അത് ലഭിക്കാത്തതിൽ അമർഷത്തിലാണുള്ളത്.
ജയിൽ ഡി.ജി.പി ഹേമന്ദ് ലോഹിയയെ വീട്ടുജോലിക്കാരൻ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്നിരുന്നു. ഈ സംഭവത്തിന് ഭീകര ബന്ധമൊന്നും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.