ന്യൂഡല്‍ഹി: അടിയന്തരഘട്ടങ്ങളിൽ രോഗികള്‍ക്ക് സഹായം ലഭ്യമാക്കുന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുമായി ആസ്റ്റര്‍ എംഡി ഹെല്‍ത്ത് കെയർ. ആസ്റ്റര്‍ എമര്‍ജന്‍സി ആപ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ എംഡി ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പുറത്തിറക്കി. അടിയന്തരസഹായം ആവശ്യമുള്ള രോഗികള്‍ക്കരികിൽ എത്രയുംവേഗം പ്രാഥമിക ചികിത്സയും കുറഞ്ഞസമയത്തിനുള്ളില്‍ ആംബുലന്‍സും എത്തിക്കാന്‍ ഈ ആപ്പിലൂടെ കഴിയും.
മൊബൈല്‍ ആപ്പിലൂടെ നല്കുന്ന വിവരങ്ങളനുസരിച്ച് ആസ്റ്റര്‍ എംഡി ഹെല്‍ത്ത് കെയറിെൻറ വളൻറിയര്‍മാര്‍ രോഗികള്‍ക്കടുത്ത് സഹായത്തിെനത്തും. ഇതിലൂടെ ആംബുലന്‍സ് സേവനങ്ങളും ലഭ്യമാകും. രോഗികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്ന പുതിയ സംരംഭത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശംസ നേർന്നു. രാഷ്ട്രപതിയെ സന്ദര്‍ശിച്ച സംഘത്തില്‍ ആസ്റ്റര്‍ എംഡി ഹെല്‍ത്ത്കെയര്‍ ചെയര്മാന് ഡോ. ആസാദ് മൂപ്പനൊപ്പം രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പ്രഫ. പി.ജെ. കുര്യൻ, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി ഡോ. വേണു രാജാമണി, പി.വി. അബ്ദുൽ വഹാബ് എം.പി, കര്‍ണാടക മന്ത്രി യു.ടി. ഖാദർ, മുന്‍ മന്ത്രി ഓസ്കര് ഫെര്‍ണാണ്ടസ്, ആസാദ് മൂപ്പെൻറ മകള്‍ ഡോ. സെബ മൂപ്പന് എന്നിവരുമുണ്ടായിരുന്നു. പ്രാഥമികഘട്ടത്തില്‍ കോഴിക്കോട് ലഭ്യമാകുന്ന ആസ്റ്റര്‍ എമര്‍ജന്‍സി ആപ് സേവനം പിന്നീട് ഇന്ത്യ മുഴുവനും വ്യാപകമാക്കുമെന്ന് ഡോ. ആസാദ് മൂപ്പന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.