ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട അക്രമങ്ങളുടെ സ്ഥിതിവിവര കണക്കുകൾ നാഷനൽ ക്രൈം െറക്കോർഡ് ബ്യൂറോ (എൻ.സി.ആർ.ബി) തയാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എൻ.സി.ആർ.ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. മന്ത്രാലയം അംഗീകരിക്കുന്നപക്ഷം ഇതുവരെയുണ്ടായ ആൾക്കൂട്ട അക്രമങ്ങളുടെ കണക്കുകൾ സംസ്ഥാന സർക്കാറുകളിൽനിന്ന് ആവശ്യപ്പെടുമെന്ന് എൻ.സി.ആർ.ബി ഡയറക്ടർ ഇഷ് കുമാർ പറഞ്ഞു. അക്രമങ്ങളുടെ കണക്കുകൾ വർഷം തിരിച്ച് രേഖപ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികളിലാണ് വകുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുകയാണ് വകുപ്പിെൻറ ജോലിയെങ്കിലും നിലവിൽ േമാഷണം, മന്ത്രവാദം, പശുവിേൻറയും മറ്റും പേരിൽ ആൾക്കൂട്ടം നിയമം കൈയിെലടുക്കുന്നതിേൻറയും കണക്കുകളൊന്നും വകുപ്പിെൻറ കൈയിലില്ല. ഇതുവരെ സംസ്ഥാനങ്ങൾ രേഖപ്പെടുത്തിയ ഇത്തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങളുടെ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതായും ഡയറക്ടർ പറഞ്ഞു.
ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ ആളുകളെ തല്ലിക്കൊല്ലുന്നതിെൻറ എണ്ണം വര്‍ധിച്ചെന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രതിപക്ഷം ആരോപിച്ചിരുന്നു. യു.പി.എ സമയത്ത് ഇതിേനക്കാൾ ആൾക്കൂട്ട അക്രമങ്ങളുണ്ടായിട്ടുണ്ടെന്ന് കാണിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും രംഗത്തെത്തി. എന്നാൽ, ഇതിെൻറ കണക്കുകൾ വ്യക്തമാക്കാൻ ആശ്രയിക്കേണ്ട എൻ.സി.ആർ.ബി ഇതുവരെ ഒന്നും രേഖപ്പെടുത്താത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.