പട്ന: ബിഹാറിൽ വീണ്ടും ആൾക്കൂട്ടക്കൊല. കാലിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അറ ാറിയ ജില്ലയിലെ വിദൂരഗ്രാമമായ സിമാർബനിയിലാണ് ജനക്കൂട്ടം 55കാരനെ മർദിച്ചുകൊന് നത്. ഗ്രാമത്തിലെ മുഹമ്മദ് കാബൂൾ മിയാനെ ‘കള്ളൻ’ എന്ന് ആക്രോശിച്ച് 300ഒാളം വരുന്ന ജ നക്കൂട്ടം വിവസ്ത്രനാക്കി ചവിട്ടിയും അടിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിനുശേഷം മൃതദേഹം സംഭവം നടന്ന മൈതാനത്ത് ഉപേക്ഷിച്ചു. ഡിസംബർ 29ന് നടന്ന കൊലപാതകത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.
പൊലീസ് കണ്ടാലറിയാവുന്ന ഏതാനുംപേരെ പ്രതികളാക്കി കേസെടുത്തെങ്കിലും അക്രമികളുടെ പേരിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കാബൂൾ മിയാെൻറ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്.
മുൻ ഗ്രാമമുഖ്യൻ കൂടിയായ കാബൂൾ, തനിക്ക് കാലികളെ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന് ദയനീയമായി വിലപിക്കുന്ന രംഗങ്ങളും അക്രമികളുടെ തിരിച്ചറിയുന്ന ഭാഗങ്ങളും വിഡിയോ ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽ നടന്ന ആൾക്കൂട്ടക്കൊലകൾ ദേശീയതലത്തിൽ വിമൾശനങ്ങൾക്ക് വിധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.