എം.എം.എ കർണാടക മലബാർ സെന്‍റർ ഇന്ന്​ സമർപ്പിക്കും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​ട്ട​ര പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ മ​ല​യാ​ളി​യു​ടെ കൈ​യൊ​പ്പി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി മ​ല​ബാ​ർ മു​സ്​​ലിം അ​സോ​സി​യേ​ഷ​ന്‍റെ (എം.​എം.​എ) 'ക​ർ​ണാ​ട​ക മ​ല​ബാ​ർ സെ​ന്‍റ​ർ' ഞാ​യ​റാ​ഴ്ച നാ​ടി​ന്​ സ​മ​ർ​പ്പി​ക്കു​ന്നു.

മൈ​സൂ​രു റോ​ഡി​ൽ ക്ര​സ​ന്‍റ്​ സ്കൂ​ൾ സ​മു​ച്ച​യ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച സെ​ന്‍റ​റി​ന്‍റെ ഉ​ദ്​​ഘാ​ട​നം വൈ​കീ​ട്ട്​ 6.30ന്​ ​പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

ചി​കി​ത്സ​ക്കും മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന മ​ല​യാ​ളി​ക​ൾ​ക്കു​ള്ള താ​ൽ​ക്കാ​ലി​ക വി​ശ്ര​മ കേ​ന്ദ്രം, ഉ​പ​രി​പ​ഠ​ന​ത്തി​നെ​ത്തു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗൈ​ഡ​ൻ​സ്​ സെ​ന്‍റ​ർ, പ്രാ​ർ​ഥ​ന ഹാ​ൾ, ഓ​ഡി​റ്റോ​റി​യം, സെ​മി​നാ​ർ ഹാ​ൾ, കൗ​ൺ​സ​ലി​ങ്​ സെ​ന്‍റ​ർ, സ്ത്രീ​ക​ൾ​ക്ക്​ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം, അ​ടി​യ​ന്ത​ര സ​ഹാ​യ സെ​ൽ തു​ട​ങ്ങി​യ​വ 'ക​ർ​ണാ​ട​ക മ​ല​ബാ​ർ സെ​ന്‍റ​റി'​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും.

ഉ​ദ്ഘാ​ട​ന സം​ഗ​മ​ത്തി​ൽ കേ​ര​ള പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ക​ർ​ണാ​ട​ക മ​ന്ത്രി വി. ​സോ​മ​ണ്ണ, എം.​എ​ൽ.​എ​മാ​രാ​യ സ​മീ​ർ അ​ഹ്മ​ദ് ഖാ​ൻ, എ​ൻ.​എ. ഹാ​രി​സ്, ഡോ. ​സി.​കെ. ജാ​ഫ​ർ ഐ.​എ.​എ​സ്, ജാ​മി​യ മ​സ്​​ജി​ദ്​ ഇ​മാം മൗ​ലാ​ന ഇം​റാ​ൻ മ​ഖ്സൂ​ദ് റ​ഷാ​ദി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. 

Tags:    
News Summary - MMA Karnataka Malabar Center will submit today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.