എഫ്.സി.ആർ.എ നിയമ ഭേദഗതി: ന്യൂനപക്ഷ സാമൂഹിക സംഘടനകൾക്ക് ഭീഷണി -സി.ബി.സി.ഐ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ (എ​ഫ്.​സി.​ആ​ർ.​എ) നി​യ​മ ഭേ​ദ​ഗ​തി​ക്കു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി.​ബി.​സി.​ഐ). നി​ർ​ദി​ഷ്‍ട നി​യ​മ​ഭേ​ദ​ഗ​തി സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ദേ​ശ സം​ഭാ​വ​ന​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തി​നും നി​ല​നി​ൽ​പി​നും ഭീ​ഷ​ണി​യാ​ണെ​ന്ന് സി.​ബി.​സി.​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ഡോ. മാ​ത്യു കോ​യി​ക്ക​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഭേ​ദ​ഗ​തി ബി​ല്ലി​ലെ നി​ർ​ദി​ഷ്‍ട വ്യ​വ​സ്ഥ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ത​ർ​ക്ക വ്യ​വ​സ്ഥ​ക​ളെ​ല്ലാം നീ​ക്കം​ചെ​യ്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും എ​ല്ലാ​വ​രു​ടെ​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​പ്പ​ലേ​റ്റ് അ​തോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ന്ന കാ​ര്യം ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ന്യൂ​ന​പ​ക്ഷ എ​ൻ.​ജി.​ഒ​ക​ളു​ടെ​യും ചാ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും എ​ഫ്.​സി.​ആ​ർ.​എ ലൈ​സ​ൻ​സ് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പു​തു​ക്കി ന​ൽ​കാ​തി​രി​ക്കാ​നും, ബി​ല്ലി​ൽ നി​ർ​ദേ​ശി​ക്കു​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് അ​വ​യു​ടെ ഫ​ണ്ടു​ക​ളു​ടെ​യും, ആ​സ്തി​ക​ളു​ടെ​യും നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​മാ​ണ് നീ​ക്കം. ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ക​യോ സ​റ​ണ്ട​ർ ചെ​യ്യു​ക​യോ പു​തു​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ അ​നു​വ​ദി​ക്കു​ന്ന നി​യ​മം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും മാ​ത്ര​മ​ല്ല, സ്വാ​ഭാ​വി​ക നീ​തി​ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഇ​ത്ത​രം നീ​ക്ക​ങ്ങ​ളും ന​ട​പ​ടി​ക​ളും സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ൽ ചാ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ നി​രാ​ലം​ബ​രും അ​ധഃ​സ്ഥി​ത​രു​മാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​വ​ങ്ങ​ളെ​യാ​ണ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ഭി​ഭാ​ഷ​ക​യാ​യ സി​സ്റ്റ​ർ മേ​രി സ്‍ക​റി​യ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - FCRA Amendment: Threat to minority social organizations - CBCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.