എം.എൽ.എമാർക്ക് ഭീഷണിയുണ്ട്; ഇത് ജനാധിപത്യമാണോയെന്ന് ഗുലാം നബി ആസാദ് 

ഹൈദരാബാദ്: കർണാടകയിലെ കോൺഗ്രസ്^ജെ.ഡി.എസ് എം.എൽ.എമാർക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഭീഷണിയുള്ളതിനാൽ എം.എൽ.എമാരെ കേരളത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചത്. എന്നാൽ വ്യോമായന മന്ത്രാലയം അനുമതി നൽകിയില്ല. ഇതേതുടർന്ന് റോഡ് മാർഗമാണ് ഹൈദദരാബാദിലേക്ക് പോയത്. ഇത് ജനാധിപത്യമാണോയെന്നും അദ്ദേഹം ചോദിച്ചു. 

ഇനി ജനങ്ങൾക്ക് ജുഡീഷ്യറിയിൽ മാത്രമാണ് വിശ്വാസമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എം​.എ​ൽ​.എ​മാ​ർ​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു​വെ​ന്ന് മ​ന്ത്രി മാ​ത്യൂ ടി. ​തോ​മ​സും വ്യക്തമാക്കി. എം​.എ​ൽ​.എ​മാ​രെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നാ​ണ് അ​നു​മ​തി തേ​ടി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - MLAs who were staying at B'luru resort received threats- Gulam Nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.