മനോജ് പരസ് എം.എല്‍.എ
ലഖ്‌നോ: ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താറില്‍ പങ്കെടുത്ത എം.എല്‍.എക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തു. സമാജ് വാദി പാര്‍ട്ടി എം.എല്‍.എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
സറയ്മീര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് ഇഫ്താര്‍ നടന്നതത്രെ. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരടക്കം ഇഫ്താറില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് കേസെടുത്തത്.
പരിപാടിയില്‍ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നഗിന പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആകെ 53 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.