Posted On
date_range Updated On
date_range സ്കൂൾ തുറക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണിൽ വിളിച്ച് സ്റ്റാലിൻ
ചെന്നൈ: എത്രയും പെെട്ടന്ന് സ്കൂൾ തുറക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ധർമപുരി ഒസൂർ ടൈറ്റൻ ടൗൺഷിപ്പിൽ താമസിക്കുന്ന രവിരാജൻ-ഉദയകുമാരി ദമ്പതികളുടെ മകൾ പ്രജ്നയെയാണ് വെള്ളിയാഴ്ച സ്റ്റാലിൻ ഫോണിൽ വിളിച്ച് സംസാരിച്ചത്.
പ്രജ്ന അയച്ച കത്തിൽ ഫോൺ നമ്പറും കുറിച്ചിരുന്നു. വിഷമിക്കേണ്ടതില്ലെന്നും നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്നും സ്റ്റാലിൻ വിദ്യാർഥിനിയെ അറിയിച്ചു.
സ്കൂളിൽ ചെന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നന്നായി പഠിക്കണമെന്നും ഉപദേശിച്ചു. മുഖ്യമന്ത്രി ഫോണിൽ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് പ്രജ്നയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.