എം.ജെ അക്​ബർ തിരിച്ചെത്തി; ആരോപണങ്ങളെ കുറിച്ച്​ പിന്നീട്​ പ്രതികരിക്കാമെന്ന്​

ന്യൂഡൽഹി: വിദേശപര്യടനം പൂർത്തിയാക്കി കേന്ദ്രമന്ത്രി എം.ജെ അക്​ബർ ഇന്ത്യയിൽ തിരിച്ചെത്തി. മീ ടൂ ആരോപണങ്ങൾ ഉയർന്നതിന്​ ശേഷം ഇതാദ്യമായാണ്​ അക്​ബർ ഇന്ത്യയിലെത്തുന്നത്​. അക്​ബറിനെതിരായി ഉയർന്ന ആരോപണങ്ങളിൽ ബി.ജെ.പി നേതൃത്വം ഇന്ന്​ തന്നെ അദ്ദേഹത്തോട്​ വിശദീകരണം ​േതടുമെന്നാണ്​ സൂചന. അതേസമയം ആരോപണങ്ങളെ കുറിച്ച്​ പിന്നീട്​ പ്രതികരിക്കാമെന്ന്​ മന്ത്രി വ്യക്​തമാക്കി.

അക്​ബർ നൽകുന്ന വിശദീകരണത്തി​​​​​​െൻറ കൂടി അടിസ്ഥാനത്തിലാവും വിവാദത്തിൽ ബി.ജെ.പി തുടർ നടപടികൾ സ്വീകരിക്കുക. അക്​ബറിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. അക്​ബർ രാജിവെക്കണമെന്ന്​ ബി.ജെ.പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്​.

എം.ജെ അക്​ബറി​െനതിരെ നിരവധി സ്​ത്രീകളാണ്​ ​ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയത്​. ഇതിൽ കൂടുതൽ പേരും മാധ്യമപ്രവർത്തകരായിരുന്നു.

Tags:    
News Summary - MJ Akbar Returns Today-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.