കർണാടകയിൽ പള്ളികൾ തകർക്കൽ; ക്രിസ്ത്യാനികളുടെ ഭാഗത്തും തെറ്റുണ്ട്​ -ആഭ്യന്തര മന്ത്രി

കർണാടകയിൽ ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യാനികൾക്കെതിരെ തുടർച്ചയായി നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര രംഗത്ത്​. രണ്ടു ഭാഗത്തും തെറ്റുണ്ട്. ഇത്തരം അക്രമങ്ങളിൽ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു.

'രണ്ടു ഭാഗത്തും തെറ്റുണ്ട്. അവർ നിർബന്ധിത മതപരിവർത്തനം നടത്തുന്നില്ലെങ്കിൽ മറ്റുള്ളവർ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുകയില്ല. അതേസമയം നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല. പരാതി ലഭിച്ചാൽ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കും' -മന്ത്രി പറഞ്ഞു.

ചില കുഴപ്പക്കാർ മൂലമാണോ ക്രമസമാധാനം തകരുന്നതെന്ന ചോദ്യത്തിന് അക്രമത്തിനിരയായ ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു ഭാഗത്ത് പ്രശനങ്ങളുണ്ടാക്കുന്നവരുണ്ട്. എന്നാൽ മറുഭാഗത്ത് നിയമവിരുദ്ധമായ മതപരിവർത്തനവും നടത്തുന്നുണ്ട്-മന്ത്രി പറഞ്ഞു. നിയമവിരുദ്ധ മതപരിവർത്തനത്തിന് എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേസുമില്ലെന്നും ആരോപണങ്ങളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - "Mistake On Both Sides": Karnataka Minister on Attack On Christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.