Posted On
date_range Updated On
date_range കാണാതായ ഫ്രഞ്ച് വനിത കൊല്ലപ്പെട്ട നിലയിൽ; മൂന്ന് പേർ അറസ്റ്റിൽ
ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് കാണാതായ ഫ്രഞ്ച് വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മേരി ക്രിസ്റ്റീന എന്ന 68 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹിമായത്ത് സാഗറിൽ നിന്നാണ് 68 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒമ്പതിന് രാജേന്ദ്രനഗർ പൊലീസിൽ സ്ത്രീയുടെ മരുമകനായ പ്രശാന്ത് ഇവരെ കാൺമാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നു. അന്ന് തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ സെപ്റ്റംബർ എട്ടിനാണ് മേരി കൊല്ലപ്പെട്ടതെന്നും ഹിമായത്ത് സാഗറിൽ അവരുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.