കാണാതായ 'ലോക്ഡൗണി'നെ ചെന്നൈയിൽ നിന്ന് പൊലീസ് കണ്ടെത്തി

ചെന്നൈ: ഞായറാഴ്ച്ച കാണാതായ ഒന്നര വയസുകാരൻ 'ലോക്ഡൗണി'നെ ചെന്നൈയിൽ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂരിലെ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഒഡീഷ ദമ്പതികൾക്ക് കഴിഞ്ഞ ലോക്ഡൗൺ സമ‍യത്ത് ജനിച്ച കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിന് 'ലോക്ഡൗൺ' എന്നായിരുന്നു പേര് നൽകിയത്.

കോയമ്പേട് ബസ് ഡിപ്പോയിലെ ബസിൽ നിന്നും കുട്ടിയെ കണ്ടെത്തിയ വിവരം ഡ്രൈവർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.

അമ്പട്ടൂരിൽ താമസിക്കുന്ന ഒഡീഷ ദമ്പതികളുടെ മകനാണ് ലോക്ഡൗൺ. ഇരുവരും നിർമ്മാണ കമ്പനിയിലെ തൊഴിലാളികളാണ്. കേസിൽ അന്വേഷണം തുടരുകയാണ്. 

Tags:    
News Summary - Missing child named ‘Lockdown’ rescued in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.