പാട്ന: മുസഫർപൂർ അഭയകേന്ദ്രത്തിൽ അന്തേവാസികളായ 34 പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവം കത്തിനിൽക്കുന്നതിനിടെ ബിഹാറിെല മറ്റൊരു അഭയ കേന്ദ്രത്തിൽ നിന്ന് 11 അന്തേവാസികളെ കാണാനില്ലെന്ന് പരാതി. മുസഫർപൂർ കേസിൽ മുഖ്യപ്രതിയായ ബ്രിജേഷ് താക്കൂർ നടത്തുന്ന സ്വാധർ ഗൃഹ് എന്ന അഭയകേന്ദ്രത്തിൽ നിന്നാണ് 11 പെൺകുട്ടികളെ കാണാതായിരിക്കുന്നത്. സംഭവം അറിഞ്ഞ ഉടൻ ജില്ലാ പൊലീസ് അഭയേകന്ദ്രത്തിൽ പരിശോധന നടത്തി. അന്തേവാസികൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് സംശയിക്കുന്ന തരത്തിൽ കോണ്ടം, ലൈംഗിക ഉത്തേജക മരുന്നുകൾ, മദ്യക്കുപ്പികൾ തുടങ്ങി നിരവധി സംശയകരമായ വസ്തുക്കൾ പൊലീസ് പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടൊപ്പം കമ്പ്യൂട്ടറുകളും ചില രേഖകളും പൊലീസ് പിടികൂടി.
സ്വാധർ ഗൃഹത്തിെൻറ വളപ്പിലായിരുന്നു ബ്രിജേഷ് താക്കൂറിെൻറ നേതൃത്വത്തിലുള്ള സേവാ സങ്കൽപ് ഇവം വികാസ് സമിതി എന്ന സംഘടനയുെട ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് കേസ് അന്വേഷിക്കുന്ന മുസഫർ നഗർ എസ്.എസ്.പി ഹർപ്രീത് കൗർ പറഞ്ഞു. ബ്രിജേഷും സഹായി മധു കുമാരിയും കൂടിയാണ് സന്നദ്ധ സംഘടന നടത്തിയിരുന്നത്. മധുകുമാരി നിലവിൽ ഒളിവിലാണ്.
സാമൂഹിക ക്ഷേമ വിഭാഗം മാർച്ച് 20ന് നടത്തിയ പരിേശാധനയിൽ ഇവിടെ 11 അന്തേവാസികൾ ഉണ്ടായിരുന്നു. എന്നാൽ ജൂൺ ഒമ്പതിന് അഭയകേന്ദ്രം അടച്ചു പൂട്ടിയെന്നും അന്തേവാസികളെ കാണാനില്ലെന്നും സാമൂഹിക ക്ഷേമ വിഭാഗം അധികൃതർ അറിഞ്ഞിരുന്നു. പക്ഷേ, 52 ദിവസം വൈകിയാണ് അധികൃതർ പരാതി നൽകിയത്. ഇത് സംശയാസ്പദമാണെന്ന് വനിതാ കമീഷൻ ആരോപിച്ചു. എന്നാൽ വിഷയം ക്ഷേമ വകുപ്പ് ആസ്ഥാനത്ത് അറിയിച്ച് അനുമതി ലഭിക്കുന്നതിന് വൈകിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അസിസ്റ്റൻറ് വെൽഫെയർ ഡയറക്ടർ ദിവേഷ് ചന്ദ്ര ശർമ പറഞ്ഞു. ജൂൺ 22 ന് ആസ്ഥാനത്ത് അറിയിച്ചിരുന്നു. ജൂലൈ 20 നാണ് അനുമതി ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ അന്തേവാസികളെ കാണാതായത് എങ്ങനെയെന്നതിന് സാമൂഹിക ക്ഷേമ വിഭാഗം മറുപടി നൽകണമെന്ന് വനിതാ കമീഷൻ ആവശ്യപ്പെട്ടു. കമീഷന് റിപ്പോർട്ട് നൽകാൻ വകുപ്പിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് രണ്ടു ദിവസം വേണമെന്നും അതിനു ശേഷം റിപ്പോർട്ട് നൽകാമെന്നും അറിയിച്ച വകുപ്പ് അധികൃതർ പിന്നീട് ഫോൺ എടുക്കുന്നില്ലെന്നും വനിതാ കമീഷൻ പരാതിപ്പെട്ടു. സാമൂഹിഷ ക്ഷേമ വകുപ്പ് സംഭവം മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കുവാനും കൂട്ടു നിൽക്കുകയാണെും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.