20 മാസത്തിനുശേഷം ഹുർറിയത്​ കോൺഫറൻസ്​ ചെയർമാൻ മിർവായിസിന്​ മോചനം

ശ്രീനഗർ: ഹുർറിയത്​ കോൺഫറൻസ്​ ചെയർമാൻ മിർവായിസ്​ ഉമർ ഫാറൂഖിനെ 20 മാസത്തിനുശേഷം വീട്ടുതടങ്കലിൽനിന്ന്​ മോചിപ്പിച്ചു. ​ശ്രീനഗറിലെ ഹസ്​റത്​ബാൽ മേഖലയിലുള്ള വീട്ടിൽനിന്ന്​ ചൊവ്വാഴ്​ച മുതൽ പുറത്തു പോകാൻ അദ്ദേഹത്തിന്​ അനുവാദം ലഭിച്ചിട്ടുണ്ട്​.

അതേസമയം, മോചനവിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന്​ ഹുർറിയത്​ വക്​താവ്​ പറഞ്ഞു. നിയന്ത്രണരേഖയിൽ ഇന്ത്യ-പാക്​ വെടിനിർത്തൽ ധാരണ നിലവിൽവന്ന സാഹചര്യത്തിൽ കൂടിയാണ്​ മിർവായിസി​‍െൻറ മോചനമെന്നാണ്​ കരുതുന്നത്​.

കേന്ദ്ര സർക്കാർ 370ാം വകുപ്പ്​ റദ്ദാക്കി ജമ്മു-കശ്​മീരിനെ രണ്ടു​ കേന്ദ്രഭരണ പ്രദേശമാക്കിയതി​‍െൻറ തലേ ദിവസമായ 2019 ആഗസ്​റ്റ്​ നാലുമുതലാണ്​ മിർവായിസിനെ വീട്ടു തടങ്കലിലാക്കിയത്​. നടപടിയെ പി.ഡി.പി നേതാവ്​ മെഹ്​ബൂബ മുഫ്​തി സ്വാഗതം ചെയ്​തു.

Tags:    
News Summary - mirwaiz released from house arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.