ഡിയോഗഡ്: ഝാർഖണ്ഡിലെ ഡിയോഗഡിൽ അമ്മയുടെ കൺമുന്നിൽ മകളെ അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്ന് ഡിയോഗഡ് പൊലീസ് പറഞ്ഞു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ദുംക ജില്ലയിൽ താമസക്കാരാണ് അമ്മയും മകളും. ഞായറാഴ്ച ഡിയോഗഡിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. മധുർപൂർ മേഖലയിൽ വെച്ചാണ് ഇവർ ആക്രമണത്തിന് ഇരയായത്.
അമ്മ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ അറസ്റ്റിലായത്.
രണ്ടു മോട്ടോർ സൈക്കിളിലായി എത്തിയ അഞ്ചുപേരാണ് അക്രമികൾ എന്ന് പരാതിയിൽ പറയുന്നു. വാഹനം വന്നപ്പോൾ അമ്മയും മകളും വഴി മാറിക്കൊടുത്തു. ഈ സമയം വാഹനത്തിലുള്ളവർ മകളെ പിടിച്ചു വലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ അക്രമികൾ അമ്മയെ അടിച്ച് നിലത്തിട്ട ശേഷം കൺമുന്നിൽ വെച്ച് തന്നെ മകളെ കൂട്ട ബലാത്സംഗം ചെയ്തു.
പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിട്ടുണ്ട്. അതിന്റെ ഫലം കാത്തിരിക്കുകയണ്. പ്രതികളായ മറ്റ് മൂന്നു പേർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.