പ്രായപൂർത്തിയാകാത്ത മകളെ പിതാവും സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു - പൊലീസിൽ പരാതി നൽകി അമ്മ

ബൊക്കാറോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മാതാവിനോട് കള്ളം പറഞ്ഞാണ് പിതാവ് 11 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ സുഹൃത്തിനൊപ്പം കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്. ശേഷം പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചു. പിതാവിൽ നിന്നും നേരിട്ട ദുരനുഭവം പെൺകുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവരുന്നത്.

ഹോളി ദിവസം രാത്രിയിലാണ് മകൾക്ക് ഈയൊരു ദുരനുഭവം ഉണ്ടായതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതിയായ അച്ഛൻ ഒളിവിലാണ്. അതേസമയം, കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോളി ദിവസം രാത്രി വൈകിയാണ് പെൺകുട്ടി അമ്മയോട് സംഭവത്തെകുറിച്ച് പറയുന്നത്. പിറ്റേന്ന് രാവിലെ തന്നെ അമ്മ മകളെയും കൂട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് തെളിവുകൾ ശേഖരിക്കുന്നതിനായി പെൺകുട്ടിയേയും കൂട്ടുപ്രതിയായ സുഹൃത്തിനെയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

ബോക്കറയിലെ ബലിദിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹോളിയുടെ രാത്രി ഏകദേശം 11 മണിയോടെയാണ് സംഭവം നടന്നത്. പ്രതിയായ പിതാവ് അയൽക്കാരന്റെ വീട്ടിലേക്ക് പോകാനെന്ന വ്യാജേന മകളെ വീട്ടിൽ നിന്നും കൊണ്ടുപോയി. അവിടെ പ്രതിയുടെ സുഹൃത്ത് കാറുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് പ്രതി സുഹൃത്തിനെയും കൂട്ടി തൊട്ടടുത്തുള്ള കാട്ടിലേക്ക് പോയി. അവിടെ വെച്ചാണ് മകൾ ദാരുണമായി ബലാത്സംഗത്തിന് ഇരയാകേണ്ടി വന്നത്. പിതാവിന്റെയും സുഹൃത്തിന്റേയും മണിക്കൂറുകളോളമുള്ള ക്രൂരത സഹിച്ച് പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിട്ടാണ് സംഭവം അമ്മയോട് പറഞ്ഞത്.

തുടർന്ന് പിറ്റേ ദിവസം മകളെയും കൂട്ടി പ്രതിയായ പിതാവിനും സുഹൃത്തിനുമെതിരെ പൊലീസിൽ പരാതി നൽകി. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം അമ്മയുടെ കൂടെ അയച്ചു. മാർച്ച് 16ന്  പ്രതികളിലൊരാളായ ലക്കി ചന്ദ്രയെ അറസ്റ്റ് ചെയ്തു. പിതാവിനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Minor daughter gang-raped by father and friend - Mother files police complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.