10ാം ക്ലാസുകാരൻ വെടിയേറ്റ്​ മരിച്ച സംഭവം; രണ്ടുപേർക്കെതിരെ കേസ്​, മനപൂർവം കൊലപ്പെടുത്തിയതെന്ന്​ കുടുംബം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആഗ്രയിൽ വിവാഹാഘോഷത്തിനിടെ 10ാം ക്ലാസുകാരൻ വെടിയേറ്റ്​ മരിച്ച സംഭവത്തിൽ അന്വേഷണം. പോയിൻറ്​ ബ്ലാങ്ക്​ റേയ്​ഞ്ചിൽനിന്ന്​ വെടിയേറ്റാണ്​ 16കാരൻ മരിച്ചത്​. മനപൂർവം വിദ്യാർഥിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ കുടുംബം ആരോപിച്ചു.

വ്യാഴാഴ്​ച വെളുപ്പിന്​ മൂന്ന്​ മണിക്കും നാലിനും ഇടയിൽ ആഗ്രയിലെ ഖാൻഡൗലി പ്രദേശത്താണ്​​ സംഭവം. കൊലപാതകത്തിൽ രണ്ടുപേർക്കെതിരെ പൊലീസ്​ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ ​കേസെടുത്തത്​.

10ക്ലാസുകാരനായ ധർമേന്ദ്ര സിങ്​ ബന്ധുവി​െൻറ വിവാഹത്തിനായി രാജസ്​ഥാനത്തിൽനിന്ന്​ ആഗ്രയിലെത്തിയതായിരുന്നു. അവിടെവെച്ചാണ്​ കുട്ടി കൊല്ലപ്പെടുന്നത്​.

വിരമിച്ച ആർമി ഉദ്യോഗസ്​ഥ​േൻറതാണ്​ തോക്ക്​. പ്രതിയായ 19കാരൻ വിവേകിന്​ തോക്ക്​ നോക്കുന്നതിനായി ഇയാൾ കൈമാറുകയായിരുന്നു. ലോഡ്​ ചെയ്​തിരുന്ന തോക്ക്​ തെറ്റായി കൈകാര്യം ചെയ്​തതോടെയാണ്​ അതിക്രമം അരങ്ങേറിയതെന്ന്​ പൊലീസ്​ പറഞ്ഞു.

തോക്ക്​ എടുത്തതിന്​ ശേഷം വിവേക്​ ധർമേന്ദ്രക്ക്​നേരെ വെടിയുതിർക്കുന്നത്​ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. സംഭവം നടക്കു​േമ്പാൾ മറ്റു മൂന്നുപേർ കൂടി സ്​ഥലത്തുണ്ടായിരുന്നു. ധർമേന്ദ്രയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മൂന്ന്​ ബുള്ളറ്റുകൾ തോക്കിൽനിന്ന്​ തെറിച്ചിരുന്നു. ഇതിൽ ഒരു ബുള്ളറ്റാണ്​ ധർമേന്ദ്രക്കേറ്റത്​. ധർമേന്ദ്രയെ മനപൂർവം കൊലപ്പെടുത്തിയതാണെന്ന്​ മുതിർന്ന സഹോദരൻ അനിൽ കുമാർ പറഞ്ഞു.

സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​തതായും വിവേക്​, ഗ്യാനേന്ദ്ര സിങ്​ എന്നിവർക്കെതിരെ എഫ്​.ഐ.ആർ ഇട്ടതായും സ്​റ്റേഷൻ ഹൗസ്​ ഒാഫിസർ അരവിന്ദ്​ കുമാർ പറഞ്ഞു. 

Tags:    
News Summary - Minor boy killed in firing at Agra wedding; family cries murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.