കേന്ദ്രമന്ത്രിമാർ ഒാഫീസിലെത്തി; പൊതുഗതാഗതമില്ലാത്തതിനാൽ വലഞ്ഞ്​ ജീവനക്കാർ

ന്യൂഡൽഹി: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്ക്​ഡൗൺ അവസാനിക്കാനിരിക്കെ കേന്ദ്രമന്ത്രിമാർ ഓഫീ സുകളിലെത്തി. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ്​ ജാവദേകർ, യുവജന​േക്ഷമ മന്ത്രി കിരൺ റിജിജു, ഗോത് രവർഗ കാര്യ മന്ത്രി അർജുൻ മു​ണ്ഡ, എസ്​.ഡി സദാനന്ദ ഗൗഡ എന്നിവരാണ്​ ഓഫീസിലെത്തിയത്​.

പ്രധാനമന്ത്രി നരേന്ദ്രമോദിയ​ുടെ ആഹ്വാനപ്രകാരം വീടുകളിലിരുന്ന്​ ജോലി ചെയ്​തിരുന്ന മന്ത്രിമാർ ഇന്നു മുതൽ ഓഫീസിലെത്തുമെന്നും ജീവനക്കാർ കൃത്യസമയത്ത്​ എത്തണ​മെന്നും കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഒാരോ മന്ത്രാലയത്തിലെയും 50 ശതമാനം ജീവനക്കാരാണ്​ ഒാഫീസിൽ ഹാജരാകുന്നത്​.

ഓഫീസ്​ പ്രവർത്തിച്ചു തുടങ്ങിയതോടെ ഔ​ദ്യോഗിക വാഹനം ഇല്ലാത്ത ജീവനക്കാർ പ്രതിസന്ധിയിലായി. ജോയിൻറ്​ സെക്രട്ടറി മുതലുള്ള പദവിയുള്ളവർക്കാണ്​ ഔദ്യോഗിക വാഹനം അനുവദിക്കുക. ലോക്ക്​ഡൗൺ ആയിട്ടും സാധാരണ ജീവനക്കാർക്ക്​ ഓഫീസിലെത്താൻ വാഹന സൗകര്യം അനുവദിച്ചിട്ടില്ല. പൊതുഗതാഗതമില്ലാത്തതിനാൽ സ്വന്തം വാഹനങ്ങളിൽ പൊലീസ്​ അനുമതിയോടെ യാത്ര ചെയ്യണം ഇവർ.

പനിയുണ്ടോയെന്ന്​ പരിശോധിച്ച ശേഷം മാത്രമേ ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കുകയുള്ളൂ. വാഹനങ്ങൾ ഗെയിറ്റിൽ തടഞ്ഞ്​ അണുവിമുക്തമാക്കുന്നുണ്ട്​.

ലോക്ക്​ഡൗൺ നാളത്തോടെ അവസാനിക്കാനിരിക്കെ അത്​ നീട്ടുന്നത്​ സംബന്ധിച്ച കാര്യത്തിൽ ഇന്ന്​ പ്രഖ്യാപനമുണ്ടാകുമെന്നാണ്​ സൂചന.

Tags:    
News Summary - Ministers Return To Work, Staff Struggle Without Public Transport -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.