സെന്തിൽ ബാലാജി, കെ. പൊന്മുടി
തമിഴ്നാട് മന്ത്രിസഭ; മന്ത്രിമാരായ സെന്തിൽ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു
ചെന്നൈ: തമിഴ്നാട്ടിലെ വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി വനം മന്ത്രി കെ.പൊന്മുടി എന്നിവർ രാജിവച്ചു. സർക്കാർ ജോലിക്ക് കോഴ വാങ്ങിയ കേസിൽ ജാമ്യം റദ്ദാക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെത്തുടർന്നാണു സെന്തിൽ ബാലാജിയുടെ രാജി. മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്ന് തിങ്കളാഴ്ചക്കുള്ളിൽ അറിയിക്കാനാണ് കോടതി സെന്തിൽ ബാലാജിയോട് നിർദേശിച്ചിരുന്നത്.
പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ മന്ത്രി കെ.പൊന്മുടിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു പൊന്മുടിയുടെ രാജി. ഇരുവരുടെയും രാജിയെത്തുടർന്നു തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കാണ് രാജിക്കത്ത് സമർപ്പിച്ചത്. ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറിന് വൈദ്യുതി വകുപ്പും ഭവന മന്ത്രി എസ്. മുത്തുസാമിക്ക് ബാലാജി വഹിച്ചിരുന്ന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പും അധികമായി നൽകി.നഃസംഘടിപ്പിച്ചു; മന്ത്രിമാരായ സെന്തിൽ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.