ആന്ധ്രയിൽ മിനി ബസ്​ ട്രക്കിലിടിച്ച്​ നാല്​ സ്​പെയിൻകാർ മരിച്ചു

ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ മിനി ബസ്​ കണ്ടെയ്​നർ ട്രക്കിലിടിച്ച്​ നാലു വി​ദേശികളടക്കം അഞ്ചു പേർ മരിച്ചു. ബസ്​ യാത്രികരായ നാലു സ്​പാനിഷ്​ പൗരൻമാരും ബസ്​ ഡ്രൈവറുമാണ്​ മരിച്ചത്​. രണ്ടു സ്പെയിൻകാർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 

പുതുച്ചേരിയിൽ നിന്ന്​ അനന്തപുരം ജില്ലയിലേക്ക്​ പോവുകയായിരുന്ന സ്​പെയിൻകാരാണ്​ അപകടത്തിൽ പെ​ട്ടത്​. മദനപ്പള്ളി-പുങ്കനൂരു റോഡിലെ ഒരു വളവിലാണ്​ അപകടം നടന്നത്​. സ്​​െപയിൻ ആസ്​ഥാനമായ ഒരു ട്രസ്​റ്റ്​ അനന്തപുരം ജില്ലയിൽ നടത്തുന്ന ഗ്രാമ വികസന പദ്ധതികൾ വിലയിരുത്താ​െനത്തിയ സംഘമാണ്​ അപകടത്തിൽ പെട്ടത്​. 

Tags:    
News Summary - Mini Bus Accident at Andra: 4 Spanish Died - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.