മുംബൈ: എന്‍.സി.പി നേതാവ് ശരത് പവാറിന്‍റെ ശബ്ദം അനുകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിലേക്കു വിളിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മഹാരാഷ്ട്ര മന്ത്രാലയ് എന്ന് അറിയപ്പെടുന്ന സെക്രട്ടേറിയേറ്റിലെ റവന്യൂ മന്ത്രാലയത്തിലേക്ക് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ച് ശരത് പവാറിന്‍റെ ശബ്ദത്തില്‍ കബളിപ്പിക്കാനായിരുന്നു ശ്രമം.
ബുധനാഴ്ചയാണ് സംഭവം. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കാര്യമാണ് യുവാവ് ഉദ്യോഗസ്ഥനോട് സംസാരിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥൻ പവാറിന്‍റെ വസതിയായ സില്‍വര്‍ ഓക്കിലേക്കു വിളിച്ചപ്പോഴാണ് തന്നെ പറ്റിച്ചതാണെന്ന് മനസിലായത്. പവാറോ മറ്റാരെങ്കിലുമോ സിൽവർ ഓക്കിൽ നിന്ന് വിളിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഗാംദേവി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ശബ്ദം മാറ്റാന്‍ കഴിയുന്ന 'സ്പൂഫ് കോള്‍' ആപ്പുപയോഗിച്ചാണ് യുവാവ് മന്ത്രാലയത്തിലേക്കു വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി എക്‌സ്‌ടോർഷൻ സെൽ (എ.ഇ.സി) അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പൂനെയിലാണ് ഒരു ഗ്രാമത്തില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് കണ്ടെത്തിയത്. മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.