മിമി ചക്രബർത്തിയും നുസ്രത് ജഹാനും എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു VIDEO

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പിമാരും ബംഗാൾ നടികളുമായ മിമി ചക്രബർത്തിയും നുസ്രത് ജഹാനും ലോക്സഭാംഗങ്ങളായി സത് യപ്രതിജ്ഞ ചെയ്തു. തൃണമൂലിന്​ പൂർണ ആധിപത്യമുള്ള ജാദവ്പൂര്‍, ബസീര്‍ഹട്ട് മണ്ഡലങ്ങളിൽ നിന്നാണ് മിമിയും നുസ്രത്ത ും തെരഞ്ഞെടുക്കപ്പെട്ടത്.

സലാമും നമസ്കാരവും പറഞ്ഞ് സത്യവാചകം ആരംഭിച്ച നുസ്രത്ത് ജഹാൻ, ജയ്ഹിന്ദ്, വന്ദേമാ തരം, ജയ് ബംഗാൾ എന്നീ വാക്കുള്ള ഉച്ചരിച്ചാണ് അവസാനിപ്പിച്ചത്. നമസ്കാരവും എം.പിമാർക്ക് ആദരവും പ്രകടിപ്പിച്ച് സത്യവാചകം ചൊല്ലിയ മിമി ചക്രബർത്തി, ജയ് ബംഗാൾ, ജയ് ഭാരത്, വന്ദേമാതരം എന്നീ വാക്കുകൾ പറഞ്ഞാണ് അവസാനിപ്പിച്ചത്. സ്പീക്കർ ഒാം ബിർളയുടെ അടുത്തെത്തിയ നുസ്രത്തും മിമിയും കൈകൂപ്പുകയും കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു.

വ്യവസായി നിഖില്‍ ജെയിനുമായുള്ള വിവാഹത്തിനായി തുര്‍ക്കിയിലായിരുന്നതിനാൽ ലോക്സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം നുസ്രത്ത് ജഹാന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല. നുസ്രത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മിമി ചക്രവര്‍ത്തിയും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ വസ്​ത്രധാരണത്തിന്‍റെ പേരിൽ ഇരുവരും ഏറെ അധിക്ഷേപിക്കപ്പെട്ടിരുന്നു. വിമര്‍ശനങ്ങളെ വകവെക്കാതെ വൻ പ്രചാരണം നടത്തിയ ഇവർ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്​. സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ സ്ഥാനാർഥിയാണ്​ നുസ്രത്ത് ജഹാൻ. അഞ്ചാം സ്ഥാനത്താണ്​ മിമി.

തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ പാർലമെന്‍റ് സന്ദർശനം നടത്തിയ മിമി ചക്രബർത്തിയും നുസ്രത്ത് ജഹാനും ജീൻസും ഷർട്ടും ധരിച്ച്​ പാർലമെന്‍റിന്​ മുന്നിൽ നിന്ന്​​ ഫോ​ട്ടോക്ക്​ പോസ്​ ചെയ്​തതിന് അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Tags:    
News Summary - Mimi Chakraborty and Nusrat Jahan took oath as a member of Lok Sabha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.