പതിറ്റാണ്ടുകൾക്ക് മുമ്പ് മുഴുവൻ ഇന്ത്യക്കാരുടെയും പ്രാർഥനകളുമായി ട്രാക്കിൽ കുതിച്ചിരുന്ന അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. 91 കാരനായ മിൽഖാ സിങ്ങിന് ശാരീരിക അസ്വസ്ഥതകളോ മറ്റു പ്രശ്നങ്ങളോ അനുഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിെൻറ പത്നിയെ ഉദ്ധരിച്ച് ഇൻഡ്യ ടുഡെ റിപ്പോർട്ട് ചെയ്തു. രാവിലത്തെ ജോഗിങ് കഴിഞ്ഞെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞെതന്നും അദ്ഭുതപ്പെട്ടുവെന്നും മിൽഖ സിങ് പറഞ്ഞു. ചണ്ഡിഗഡിലെ വീട്ടിൽ ക്വാറൻറീനിലാണ് ഇപ്പോൾ.
വീട്ടു ജോലിക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മിൽഖാ സിങ് കോവിഡ് പരിശോധന നടത്തിയത്. ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
'പറക്കും സിങ്' എന്നായിരുന്നു മിൽഖ സിങ് അറിയപ്പെട്ടിരുന്നത്. 1960 ലെ ഒളിമ്പിക്സിൽ 400 മീറ്ററിൽ സെക്കൻറിെൻറ പത്തിലൊരു ഭാഗം സമയത്തിെൻറ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡൽ നഷ്ടപ്പെട്ടത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യമായി സ്വർണം നേടിയത് മിൽഖ സിങ്ങായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.