ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയുടെ ഡല്‍ഹി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ 24 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. സൈനികരും സേനയിൽ നിന്നും വിരമിച്ചവരുമാണ് ആർമി ഹോസ്പിറ്റലിൽ ചികിത്സയിലുള്ളത്. കൂടുതല്‍ രോഗികളുടെ പരിശോധനാഫലം പുറത്തുവരാനുെണ്ടന്നും അധികൃതർ അറിയിച്ചു.
കാൻസർ ചികിത്സക്കായി ഒങ്കോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.
ഇതുവരെ സൈനികാശുപത്രിയിലെ ആരോഗ്യപ്രവർത്തകരിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. മാർച്ചിലാണ് ഇന്ത്യൻ ആർമിയിൽ ആദ്യ കോവിഡ് കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.