സൈനിക ഹെലികോപ്​ടർ അപകടം; മോശം കാലാവസ്​ഥ അപകടത്തിന്​ കാരണ​മായെന്ന്​ സംശയം

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്​ സഞ്ചരിച്ചിരുന്ന ഹെലികോപ്​ടർ അപകടത്തിന്​ കാരണം മോശം കാലാവസ്​ഥയെന്ന്​ സംശയം. രാവിലെ മുതൽ പ്രദേശത്ത്​ കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.

അപകട സമയത്ത്​ വലിയ ശബ്​ദം കേട്ടതായും പ്രദേശവാസികൾ പറയുന്നു. ശബ്​ദം കേട്ട്​ ഓടിയെത്തി​യപ്പോൾ ഹെലികോപ്​ടർ കത്തുന്നതാണ്​ കണ്ടത്​. ഒന്നരമണി​ക്കൂറോളം പരിശ്രമിച്ച ​േശഷമാണ്​ ഹെലികോപ്​ടറിലെ തീ അണച്ചതെന്നും പ്രദേശവാസികൾ പറയുന്നു​. രാവിലെ 12.20 ഓടെയായിരുന്നു അപകടം.

Full View

വ്യോമസേനയുടെ എം.ഐ 17 വി 5 ഹെലികോപ്​ടറാണ്​ അപകടത്തിൽപ്പെട്ടത്​. പ്രദേശത്ത്​ ഒരു മണിക്കൂറോളം തീഗോളങ്ങൾ ഉയർന്നു. മരത്തിൽ ഇടിച്ചശേഷമായിരുന്നു ഹെലികോപ്​ടർ തകർന്നുവീണ്​ കത്തിയത്​. പരിസരവാസികളുടെ നേതൃത്വത്തിലായിരുന്നു ആദ്യ രക്ഷാപ്രവർത്തനം. സൈന്യവും പൊലീസും അഗ്​നിരക്ഷ സേനയും സ്​ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്​.

പരിക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ്​ റി​േപ്പാർട്ടുകൾ. 11 പേർ മരിച്ചതായും പറയുന്നു. 

Tags:    
News Summary - military chopper crash Reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.