Posted On
date_range Updated On
date_range അസമിലെ മൂന്ന് ജില്ലകളിൽ ഏഴ് സ്ഫോടനം
ഗുവാഹട്ടി: റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ നിരവധി സ്ഫോടനം. മൂന്നു ജില്ലകളിലായി ഏഴ് സ്‌ഫോടനങ്ങളാണ് നടന്നത്. ആര്‍ക്കും പരിക്കില്ല.
സംഭവത്തിന് പിന്നിൽ നിരോധിത സംഘടനയായ ഉള്‍ഫയാണെന്ന് പോലീസ് അറിയിച്ചു. കിഴക്കന്‍ അസമിലെ ദിബ്രുഗഢ്, ടിന്‍സുകിയ, ഛരായ്ദിയോ ജില്ലകളിലാണ് സ്‌ഫോടനമുണ്ടായത്.
സംഘടനയുടെ സാന്നിധ്യം അറിയിക്കാനാണ് സ്ഫോടനം നടത്തിയതെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും അസം ഡി.ജി.പി മുകേഷ് സാഹെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.