Posted On
date_range Updated On
date_range കശ്മീരിലെ ബുദ്ഗാമിൽ തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. വെള്ളി യാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ചെക്പോരയിൽ നൗഗാം എരിയയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. തുടർന്ന് തീവ്രവാദികളും സൈന്യവും തമ്മിൽ വെടിവെപ്പുണ്ടായി. ഈ സംഭവത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പ്രദേശത്തെ വെടിവെപ്പ് അവസാനിച്ചുവെങ്കിലും തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് സൈന്യം തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.