Posted On
date_range Updated On
date_range കശ്മീരിൽ വെടിവെപ്പിൽ രണ്ടു സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്
ശ്രീനഗർ: കശ്മീരിൽ പൊലീസിനു നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുൽവാമ ജില്ലയിലെ രാജ്പോറ പൊലീസ് സ്റ്റേഷനു സമീപത്തുവെച്ച് ഭീകരർ പൊലീസുകാർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. അബ്ദുൽ സലാം, മുനീർ അഹ്മദ് എന്നിവർക്കാണ് പരിക്ക്. തീവ്രവാദികൾക്കായിതിരച്ചിൽ ആരംഭിച്ചതായി പൊലീസ് ഡി.െഎ.ജി എസ്.പി. പാണി പറഞ്ഞു.
ഷോപിയാനിൽ പൊലീസ് ക്യാമ്പിനുനേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ക്യാമ്പ് നടക്കുന്ന പ്രദേശെത്ത മതിലിനു സമീപമാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.