കുടിയേറ്റ തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങുന്നത് കോവിഡ് പകരാൻ ഇടയാക്കും -ലോകബാങ്ക്

വാഷിങ്ടൺ: കുടിയേറ്റ തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങുന്നത് കോവിഡ് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് ലോകബാങ്ക്. ആറ് മാസം കൂടുമ്പോള്‍ ലോകബാങ്ക് തയാറാക്കുന്ന "സൗത്ത് ഏഷ്യ ഇക്കണോമിക് അപ്ഡേറ്റ്: ഇംപാക്റ്റ് ഒാഫ് കോവിഡ് 19" എന്ന പ്രാദേശിക റിപ്പോർട്ടിലാണ് വൈറസ് വ്യാപനത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വൈറസ് ബാധ സ്ഥിരീകരിക്കാത്ത സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും രോഗം പടരുന്നതിന് കുടിയേറ്റ തൊഴിലാളികളുടെ മടക്കം കാരണമാകും. ചേരി നിവാസികള്‍, കുടിയേറ്റ തൊഴിലാളികൾ എന്നിവർക്കിടയിൽ രോഗസംക്രമണം ളുപ്പമാക്കുന്നതിന് ഇത് വഴിവെക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് ജനസാന്ദ്രത വളരെ കൂടുതലുള്ള മേഖലയാണ് സൗത്ത് ഏഷ്യയിലെ നഗര പ്രദേശങ്ങൾ. കോവിഡ് പ്രതിരോധമാണ് ഇവിടം നേരിടുന്ന വലിയ വെല്ലുവിളി. ഇന്ത്യയിൽ കുടിയേറ്റം നടക്കുന്ന പലയിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചതാണ്. കണക്കുകളുടെ അടിസ്ഥാനത്തിൽ കുടിയേറ്റക്കാരുടെ മടങ്ങിവരവിനെ കുറിച്ച് അവലോകനം നടത്തണം. ശേഷം അരക്ഷിതാവസ്ഥയിലായ പ്രദേശങ്ങൾ തിട്ടപ്പെടുത്തണം.

ഗ്രാമീണ ജില്ലകളും നഗര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കുടിയേറ്റക്കാരുടെ മടങ്ങിവരവ് നിയന്ത്രിക്കാൻ സമൂഹ്യ രക്ഷാ പരിപാടികൾ ആസൂത്രണം ചെയ്യണം. യാത്ര ചെയ്യുന്ന കുടിയേറ്റക്കാർക്കായി ഭക്ഷണം, കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Migrant workers returning home could spread covid in India; World Bank -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.