ന്യൂഡല്‍ഹി: അസാധാരണ നീക്കത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം സുപ്രീംകോടതി സ്വമേധയാ ഏറ്റെടുത്ത് ഉത്തരവിറക്കി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യമായി വാഹനവും ഭക്ഷണവും അഭയവുമൊരുക്കാന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്കി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഇപ്പോഴും വലിയൊരു വിഭാഗം തൊഴിലാളികൾ റോഡുകളിലും െറയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളിലും കുടുങ്ങിക്കിടക്കുകയാണെന്ന് ഓർമിപ്പിച്ച കോടതി, വിഷയത്തില്‍ കൈക്കൊണ്ട നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു.
നടന്നും സൈക്കിളിലും പോകുന്ന തൊഴിലാളികളുടെ ദുരിതാവസ്ഥ മാധ്യമങ്ങൾ തുടര്‍ച്ചയായി റിപ്പോർട്ടുചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യം മറികടക്കാന്‍ ഫലപ്രദവും കേന്ദ്രീകൃതവുമായ ശ്രമങ്ങളുണ്ടാകണം. സമൂഹത്തിെൻറ വിവിധ തട്ടിലുള്ളവരില്നിന്ന് വിഷയം ഉയര്‍ത്തിക്കാട്ടി കത്തും നിവേദനങ്ങളും കോടതിക്ക് ലഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ നടന്നുപോകുന്നത് തങ്ങള്‍ക്കെങ്ങനെ തടയാന്‍ കഴിയുമെന്ന് ചോദിച്ച് മുമ്പ് ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ നിരവധി തവണ മാറ്റിവെച്ച സുപ്രീംകോടതിക്കെതിരെ വ്യാപക വിമര്‍ശനമുയരുകയും പല ഹൈകോടതികളും വിഷയം ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് ഹരജിക്കാരൊന്നുമില്ലാതെ സ്വമേധയാ വിഷയം ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.