ന്യൂഡൽഹി: ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച പരാതിയിൽ രണ്ടാഴ്ചക്കകം മറുപടി നൽകാൻ ആ വശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി െൻറ നോട്ടീസ്. അമേത്തിയിൽ രാഹുൽ ജനവിധി തേടുന്നതിന് ഒരാഴ്ച മുമ്പാണ് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി നൽകിയ പരാതിയിൽ മന്ത്രാലയ നടപടി. നാലു വർഷം മുമ്പ് നൽകിയ പരാതിയാണിത്. ബ്രിട്ടീഷ് പൗരനാണെന്ന പരാതിയിൽ യഥാർഥ വസ്തുത അറിയിക്കാനാണ് നിർദേശം.
രാഹുൽ ഡയറക്ടറായിരുന്ന ബ്രിട്ടീഷ് കമ്പനിയുടെ രേഖകളിൽ, രാഹുൽ ബ്രിട്ടീഷ് പൗരനെന്നാണ് കാണിച്ചിട്ടുള്ളതെന്നാണ് സ്വാമിയുടെ പരാതി. 2003ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പേര് ബാക്കപ്സ് ലിമിറ്റഡ്. രാഹുൽ അതിെൻറ ഡയറക്ടറും സെക്രട്ടറിയുമായിരുന്നുവെന്ന് സ്വാമി വാദിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ പൗരത്വ വിഭാഗ ചുമതലയുള്ള ഡയറക്ടർ ബി.സി ജോഷിയാണ് രാഹുലിന് നോട്ടീസ് നൽകിയത്.
ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കുന്നില്ല. ബ്രിട്ടീഷ് പൗരത്വത്തിന് താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞു.
അസംബന്ധമാണിതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. രാഹുൽ ഇന്ത്യക്കാരനാണെന്ന് എല്ലാവർക്കും അറിയാമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.