Posted On
date_range Updated On
date_range ഇറ്റലിയിൽ കുടുങ്ങിയ 414 ഇന്ത്യൻ നാവികരെ ഗോവയിലെത്തിക്കും
പനാജി: ഇറ്റലിയിൽ കുടുങ്ങി കിടക്കുന്ന 414 ഇന്ത്യൻ നാവികരെ തിരികെ എത്തിക്കാനുള്ള പ്രത്യേക വിമാനങ്ങൾക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പ്രത്യേക അനുമതി നൽകിയത്.
ബി-737 പ്രത്യേക വിമാനത്തിൽ ഗോവയിലെ ദബോളിം വിമാനത്താവളത്തിലാണ് സംഘം നേരിട്ടെത്തുക. കോസ്റ്റ ക്രൂയിസ് കമ്പനിയാണ് വിമാനങ്ങൾ ഏർപ്പാട് ചെയ്തത്.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ-കുടുംബ ക്ഷേമം, വിദേശകാര്യം, ഡി.ജി.സി.എ എന്നിവയുടെ നിർദേശ പ്രകാരമുള്ള എല്ലാ നിബന്ധനങ്ങളും വിമാനങ്ങൾ പാലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.