നിപ ഗവേഷണം: മണിപ്പാല്‍ യൂണിവേഴ്​സിറ്റിക്ക്​ ആഭ്യന്തര മന്ത്രാലയത്തി​െൻറ വിലക്ക്​

ന്യൂഡൽഹി: മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിദേശ സഹായം സ്വീകരിക്കുന്നതിന്​ ആഭ്യന്തര മന്ത്രാലയം​ വിലക്കേർപ്പെടുത്തി. കേരളത്തിൽ ഭീതി വിതച്ച നിപ വൈറസുമായി ബന്ധപ്പെട്ട്​ അനധികൃതമായി ഗവേഷണം നടത്തുകയും ഗവേഷണ പ് രവർത്തനങ്ങൾക്ക്​ വിദേശ സഹായം സ്വീകരിക്കുകയും ചെയ്​തുവെന്നാണ്​ ആരോപണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യ ൂട്ടി​​ന്​ വിദേശ സഹായം സ്വീകരിക്കുന്നതിന്​ ഈ വർഷം ജനുവരിയിലാണ്​ വിദേശ സഹായ നിയന്ത്രണ നിയമം അടിസ്​ഥാനമാക്കി ആഭ്യന്തര മന്ത്രാലയം​ നിയ​ന്ത്രണമേർപ്പെടുത്തിയത്​.

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിപ വൈറസ്​ സാമ്പിൾ​ സൂക്ഷിക്കരുതെന്നും പൂനെ കേന്ദ്രമായി നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ വൈറോളജിയിലേക്ക്​ അവ കൈമാറണ​െമന്നും നേരത്തെ നിർദേശം നൽകിയിട്ടുണ്ട്​.

അതേസമയം, മുഴുവൻ ​നടപടിക്രമങ്ങളും പാലിച്ചാണ്​ നിപ വൈറസ്​ കൈകാര്യം ചെയ്​​തതെന്നാണ്​ മണിപ്പാൽ യൂണിവേഴ്​സിറ്റിയുടെ വിശദീകരണം. ഇതാനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേർച്ച്​​ ഫണ്ട്​ മാത്രമാണ്​ ഉപയോഗിച്ചതെന്നും വിശദീകരിക്കുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിന്​ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാൻ വാഴ്​സിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്​.

വിദേശ സഹായ നിയന്ത്രണ നിയമം അനുസരിച്ച്​ ആഭ്യന്തര മന്ത്രാലയം സ്​ഥാപനങ്ങൾക്കെതിരെയും ഗവൺമെ​േൻറതര സംഘടനകൾക്കെതിരെയും നടപടിയെടുക്കുന്നത്​ ഈയിടെ വർധിച്ചിട്ടുണ്ടെങ്കിലും ഗവേഷണ-വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുന്നത്​ അപൂർവമാണ്​.

Tags:    
News Summary - MHA cancels Manipal varsity FCRA licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.