പരീക്കർ മുഖ്യമന്ത്രിയായാൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന്​ എം.ജി.പി

പനാജി: പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഗോവയിൽ മുഖ്യമന്ത്രിയാവുകയാണെങ്കിൽ  ബി.ജെ.പിയെ പിന്തുണക്കുമെന്ന് മഹാരാഷ്​ട്രവാദി ഗോമന്തക്​ പാർട്ടി​ അറിയിച്ചതായി റിപ്പോർട്ട്​. മൂന്ന്​ സീറ്റുകളാണ്​ ഗോവൻ നിയമസഭയിൽ എം.ജി.പിക്ക്​ ഉള്ളത്​. ബി.ജെ.പി എം.എൽ.എമാരും പരീക്കർ വരണമെന്ന ആവശ്യം ഉയർത്തിയതായും സൂചനയുണ്ട്​. നിലവിലെ ഗോവയി​ലെ മുഖ്യമന്ത്രി ലക്ഷ്​മികാന്ത്​ പർസേക്കർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ്​ ആണെങ്കിലും ചെറുകക്ഷികളെ ഒപ്പം കൂട്ടി സംസ്ഥാന ഭരണം പിടിക്കാനുള്ള നീക്കങ്ങളാണ്​ ബി.ജെ.പി നടത്തുന്നത്​. ഗോവയും മണിപ്പൂരും ഉൾപ്പടെ നാല്​ സംസ്ഥാനങ്ങൾ ഭരിക്കുമെന്ന ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായുടെ പ്രസ്​താവന നൽകുന്ന സൂചനയും ഇതാണ്​.

നേരത്തെ തന്നെ ഗോവ ഭരിക്കാനുള്ള താൽപര്യം മനോഹർ പരീക്കർ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ശക്​തമായ ഭരണ വിരുദ്ധ വികാരം ഇല്ലാതാക്കി മികച്ച ഒരു ഭരണം കാഴ്​ചവെക്കണമെങ്കിൽ പരീക്കറെ പോലുള്ള  ഒരാൾ വേണമെന്ന വാദവും ബി.ജെ.പിയിൽ സജീവമാണ്​.

Tags:    
News Summary - m.g.p statement on goa elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.