ബംഗളൂരു: ബംഗളൂരുവിലെ നടുറോഡിൽ വെച്ച് രണ്ടു പുരുഷന്മാർ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ ദേശീയ തലത്തിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ബംഗളൂരുവിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തു വന്നിരിക്കുന്നത്.
കിഴക്കൻ ബംഗളൂരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഓട്ടോയിൽ നിന്നിറങ്ങി 50 മീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. അതുവഴി സ്കൂട്ടറിൽ വരരികയായിരുന്ന രണ്ടുപേരിലൊരാൾ യുവതിയെ ആക്രമിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്.
എതിർക്കുകയും അടിക്കുകയും ചെയ്യുന്ന യുവതിയെ ഇയാൾ സ്കൂട്ടറിലിരിക്കുന്ന സുഹൃത്തിനടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി സ്കൂട്ടറിൽ കയറ്റാൻ ശ്രമിക്കുന്നുമുണ്ട്. ശ്രമം വിജയിക്കില്ലെന്ന് മനസ്സിലായതോടെ യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞാണ് രണ്ടുപേരും സ്കൂട്ടറിൽ രക്ഷപ്പെടുന്നത്. 50 മീറ്റർ അകലെയുള്ള റോഡിൽ ആൾത്തിരക്കുണ്ടെങ്കിലും യുവതി ഒച്ചവെച്ചിട്ടും ആരും സഹായത്തിനെത്താത്തതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ റസിഡൻസ് കോളനി നിവാസികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഡിസംബര്‍ 31ന് അര്‍ധരാത്രി ബെംഗളൂരു എം.ജി റോഡില്‍ 1500ഓളം പോലീസുകാരുടെ സാന്നിധ്യത്തില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയത് വലിയ വിവാദമായിരുന്നു. പൊലീസ് ഈ സംഭവങ്ങൾ കണ്ടതായി നടിക്കുകയോ പരാതിക്കാരെ സഹായിക്കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. പൊലീസുകാരിയുടെ തോളിൽ കിടന്ന് ഒരു യുവതി പൊട്ടിക്കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
#Correction #CaughtonCam: Two scooter-borne men molest a girl in Kammanahalli area in Bengaluru (Source: Unverified) pic.twitter.com/fAKPfMkoOz
— ANI (@ANI_news) January 4, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.