ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളുശട മൃതദേഹങ്ങളും കണ്ടെടുക്കണമെന്ന് കുടുംബാംഗങ്ങളുടെ ആവശ്യം. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി നാവികസേന പറയുന്നു. ആരുടെതാണ് എന്നറിയിെല്ലങ്കിലും ആ മൃതദേഹം പുറത്തെ ടുക്കണം. മാന്യമായ രീതിയിൽ അടക്കം ചെയ്യണമെന്നും തൊളിലാളികളുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
160അടി താഴ്ചയിൽ നിന്ന ാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈ വര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ ് ഖനിയുടെ ആഴമേറിയ ഭാഗത്തു നിന്ന് തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ഖനിയിൽ 60 അടിക്കും 210 അടിക്കും ഇടയിൽ ഒരു മൃതദേഹം കണ്ടെത്തിയതായും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നാവികസേന വക്താവ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഡോക്ടർമാരുടെ സഹകരണത്തോെട മൃതദേഹം പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണന്നും നാവിക സേന ട്വീറ്റ് ചെയ്തിരുന്നു.
മൃതശരീരം ദ്രവിച്ചതിെൻറ ലക്ഷണങ്ങളുണ്ട്. ശരീരത്തിെൻറ പലഭാഗങ്ങളും ദ്രവിച്ച് കൊഴിഞ്ഞുപോയിട്ടുണ്ട്. അതിനാൽ പുറത്തെടുക്കേണ്ടതുണ്ടോ എന്ന് കുടുംബാംഗങ്ങളോട് ജില്ലാ അധികൃതർ ചോദിച്ചിരുന്നു. മൃതദേഹം പുറെത്തടുത്ത് മാന്യമായ സംസ്കാരത്തിന് സാഹചര്യൈമാരുക്കണമെന്നാണ് കുടുംബാംഗങ്ങളുടെ അഭിപ്രായം.
32 ദിവസങ്ങൾക്ക് ശേഷമാണ് ഖനിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. 2018 ഡിസംബര്‍ 13നാണ് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിൽ ജോലിക്കിറങ്ങിയ 15 തൊഴിലാളികൾ അതിനുള്ളിൽ അകപ്പെട്ടത്.
ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഒഡീഷ ഫയർ സർവീസ്, കോൾ ഇന്ത്യ, പ്രൈവറ്റ് പമ്പ് കമ്പനിയായ കിർലോസ്കർ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് സഹായമായത്. കൂടാതെ നാഷണൽ ജോഗ്രഫിക്കൽ റിസറച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹൈട്രോളജി തുടങ്ങിയ വിഭാഗങ്ങളുടെയും സഹായം സർക്കാർ ഉറപ്പുവരുത്തിയിരുന്നു.
ഖനിയിൽ കാണാതായവരിൽ മൂന്നു പേർ മാത്രമാണ് മേഘാലയക്കാർ. 10 പേർ അസം സ്വദേശികളാണ്. 2014ൽ ദേശീയ ഹരിത െട്രെബ്യൂണൽ മേഘാലയയിൽ കൽക്കരി ഖനനം നിരോധിച്ചിരുന്നു. അനധികൃത ഖനനമാണ് ഇവിടെ നടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.