ചെന്നൈ മേയറാകാൻ ദലിത്​ യുവതി; വിപ്ലവകരമായ തീരുമാനവുമായി ഡി.എം.കെ

ചെന്നൈ: ചെന്നൈ കോർപ്പറേഷന്‍റെ മേയറായി ദലിത്​ യുവതിയെ നാമനിർദേശം ചെയ്ത്​ ഡി.എം.കെ. 28കാരിയായ പ്രിയയാണ്​ ഡി.എം.കെയുടെ ചെന്നൈ കോർപ്പറേഷനിലെ മേയർ സ്ഥാനാർഥി. കോർപ്പറേഷനിൽ ഡി.എം.കെക്ക്​ ഭൂരിപക്ഷമുള്ളതിനാൽ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

പ്രിയയാണ്​ ചെന്നൈ കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയർ. ആദ്യ ദലിത്​ മേയറെന്ന പദവിയും പ്രിയക്ക്​ സ്വന്തമാവും. ​ചെന്നൈ കോർപ്പറേഷൻ ചരിത്രത്തിലെ മൂന്നാമത്തെ വനിത മേയറാണ്​ പ്രിയ. താര ചെറിയാൻ, കാമാക്ഷി ജയരാമൻ എന്നിവരാണ്​ ഇതിന്​ മുമ്പ്​ കോർപ്പറേഷൻ മേയർ പദം വഹിച്ച വനിതകൾ. തിരു വികാ നഗർ സ്വദേശിയായ പ്രിയ കോർപ്പറേഷനിലെ 74ാം വാർഡിൽ നിന്നാണ്​ കോർപ്പറേഷനിലെത്തിയത്​.

നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ചെന്നൈ ഉൾപ്പടെയുള്ള കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഡി.എം.കെ മികച്ച വിജയം നേടിയിരുന്നു. 21 മുൻസിപ്പൽ കോർപ്പറേഷനുകളിലും 138 മുൻസിപ്പാലിറ്റികളും 490 ടൗൺ പഞ്ചായത്തുകളിലും ഡി.എം.കെക്കാണ്​ മുന്നേറ്റം.

Tags:    
News Summary - Meet R Priya, first Dalit, youngest woman to take charge as Mayor of Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.