ഓപ​റേഷൻ സിന്ദൂറിന് ചുക്കാൻ പിടിച്ചത് ഈ നാലുപേർ...

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിൽ ഇന്ത്യയുടെ സിന്ദൂർ ഓപറേഷന് നേതൃത്വം നൽകിയ നാല് സായുധ സേന ഉദ്യോഗസ്ഥരെ പരിചയപ്പെടാം. മേയ് ഏഴിനായിരുന്നു പാക് അധീന കശ്മീരിലും പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയിലും ഇന്ത്യയുടെ സൈനിക ഓപറേഷൻ. ലഫ്. ജനറൽ രാജീവ് ഘായ്(ഡയറക്ടർ ജനറൽ ഒാഫ് മിലിട്ടറി ഓപറേഷൻസ് -ഡി.ജി.എം.ഒ), എയർ മാർഷൽ എ.കെ. ഭാരതി(ഡയറക്ടർ ജനറൽ എയർ ഓപറേഷൻസ്-ഡി.ജി.എ.ഒ), വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് (ഡയറക്ടർ ജനറൽ നേവൽ ഓപറേഷൻസ്-ഡി.ജി.എൻ.ഒ), മേജർ ജനറൽ സന്ദീപ് എസ്. ശാർദ(ഡയറക്ടർ ജനറൽ അറ്റ് ദ ഡയറക്ട​റേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ) എന്നിവരാണ് ഓപറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയത്.

ഇന്ത്യയുടെ തിരിച്ചടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളിലെ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടതായി ലഫ്. ജനറൽ രാജീവ് ഘായ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകരകേന്ദ്രങ്ങളെയും തകർക്കുക എന്നതായിരുന്നു ഇന്ത്യയുടെ പ്രധാന ലക്ഷ്യം.

മേയ് ഏഴിനും പത്തിനുമിടയിൽ പാക് സൈന്യത്തിലെ 35-40 സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഇന്ത്യയുടെ തിരിച്ചടിയിൽ ചില ഭീകരർ ഭീകര കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തു. ജനവാസ മേഖലകളെ ആക്രമിച്ചില്ല. ശത്രുവിന് കനത്ത തിരിച്ചടിയാണ് നൽകിയത്. ഭീകരരെ മാത്രമാണ് ഇന്ത്യ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും കര-വ്യോമ-നാവികസേനാ മേധാവികൾ വിശദമാക്കി. ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്‌മിറൽ എ.എൻ. പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

ബോംബാക്രമണത്തിൽ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങളും എയർമാർഷൽ എ.കെ. ഭാരതി പുറത്തുവിട്ടു.


Tags:    
News Summary - Meet four key Indian Armed Forces figures behind Operation Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.