കോയമ്പത്തൂർ: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്‍റെ നിരാശയിൽ തമിഴ്നാട് സേലം ജില്ലയിൽ വിദ്യാർഥി ജീവനൊടുക്കി. വടഗുമരായ് സ്വദേശിയായ സുഭാഷ് ചന്ദ്രബോസ് (20) ആണ് വിഷം കഴിച്ച് അത്മഹത്യ ചെയ്തത്. കഴിഞ്ഞദിവസം പുറത്തുവന്ന നീറ്റ് പരീക്ഷ ഫലത്തിൽ പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞതോടെ നിരാശയിലായിരുന്നു. രാത്രിയിൽ കിടക്കയിൽ കിടന്ന് സുഭാഷ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട രക്ഷിതാക്കൾ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി സേലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച ഉച്ചക്കുശേഷം 3.30ഓടെ മരിച്ചു. സംസ്ഥാനത്ത് നീറ്റ് പരീക്ഷയിൽ യോഗ്യത ലഭിക്കാത്തതിന്‍റെ നിരാശയിൽ ഏതാനും വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.