ഗുരുദ്വാരക്ക് സമീപം മാംസം; മതസാഹോദര്യം തകർക്കാൻ മനപ്പൂർവം ചെയ്തതെന്ന് പൊലീസ്

ന്യൂഡൽഹി: യു.പിയിലെ മീററ്റിന് സമീപം ഗുരുദ്വാരക്ക് സമീപം മാസം കൊണ്ട് ഇട്ടു. താപ്പർ നഗറിലെ ഗുരുദ്വാരക്ക് സമീപമാണ് സംഭവമുണ്ടായത്. നിരവധി പേരാണ് ഗുരുദ്വാരക്ക് സമീപത്ത് നിന്ന് മാംസം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് തടിച്ചു കൂടിയത്.

സംഭവം അറിഞ്ഞയുടൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ്ങും സർക്കിൾ ഓഫീസർ നവീന ശുക്ലയും സംഭവസ്ഥലത്തേക്ക് എത്തി. മാംസം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു.

പ്രാഥമിക അന്വേഷണത്തിൽ മതസൗഹാർദം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു.പ്രതിയെ കണ്ടെത്തുന്നതിനായി സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ളവരോ പുറത്ത് നിന്നുള്ളവരോ ആക്രമണത്തിന് പിന്നി​ലില്ലെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനായി കൂടുതൽ പൊലീസ് സംഘത്തെ വിനയോഗിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ പിന്തുണയും പ്രദേശത്ത് സമാധാനം ഉറപ്പാക്കാൻ വേണമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Meat near Gurudwara; Police say it was done intentionally to disrupt religious brotherhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.