Posted On
date_range Updated On
date_range മീ ടൂ: കേന്ദ്രമന്ത്രി എം.ജെ. അക്ബർ രാജിവെക്കണം -േകാൺഗ്രസ്
ന്യൂഡൽഹി: മീ ടൂ കാമ്പയിനിൽ ലൈംഗികാരോപണം േനരിടുന്ന മുൻ മാധ്യമ പ്രവർത്തകനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ. അക്ബറിെൻറ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്.
ഒന്നുകിൽ തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്ക് എം.ജെ. അക്ബർ തൃപ്തികരമായ മറുപടി നൽകണമെന്നും അല്ലെങ്കിൽ അദ്ദേഹം മന്ത്രിപദവി രാജിവെച്ചൊഴിയണമെന്നും കോൺഗ്രസ് നേതാവും എം.പിയുമായ ജയ്പാൽ റെഡ്ഡി ആവശ്യപ്പെട്ടു.
എം.ജെ. അക്ബറിനെതിരെ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതേ ആവശ്യം നേരത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയും ഉന്നയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രിയ രമണി എന്ന മാധ്യമപ്രവർത്തക എം.ജെ. അക്ബറിനെതിരെ മീ ടൂ കാമ്പയിനിൽ വെളിപ്പെടുത്തൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.