കോട്ടയിലെ ശിശുമരണങ്ങൾ: പ്രിയങ്ക അവസരവാദി; മൗനം കോൺഗ്രസ്​ സർക്കാറായതിനാൽ -​മായാവതി

ലഖ്​നോ: രാജസ്ഥാനിലെ കോട്ടയിൽ ജെ.കെ ലോൺ സർക്കാർ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ കോൺഗ്ര സ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ മൗനത്തെ വിമർശിച്ച്​ ബി.എസ്​.പി അധ്യക്ഷ മായാവതി. കോട്ടയിൽ നൂറിലധികം നവജാത ശിശുക്കൾ മരിച്ചിട്ടും കോൺഗ്രസ്​ ജനറൽ സെക്രട്ടറി മൗനം തുടരുന്നത്​ ദുഃഖകരമാണ്​. ഉത്തർപ്രദേശ്​ പോലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ സന്ദർശിക്കാൻ എത്തുമായിരുന്നു. ശിശു മരണങ്ങൾ സംഭവിച്ചത്​ രാജസ്ഥാനിലെ കോൺഗ്രസ്​ സർക്കാറിൻെറ ഉദാസീനത മൂലമായതിനാലാണ്​ പ്രിയങ്ക പ്രതികരിക്കാതിരിക്കുന്നതെന്നും മായാവതി ട്വിറ്ററിലൂടെ വിമർശിച്ചു.

കോട്ടയിലെ ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കാതിരുന്നാൽ ഉത്തർപ്രദേശിലെ ഇരകളുടെ കുടുംബങ്ങളിൽ അവർ എത്തിയത്​ രാഷ്​ട്രീയ അവസരവാദമാണെന്ന്​ പറയേണ്ടിവരും. അത്തരം രാഷ്​ട്രീയ അവസരവാദികളിൽ നിന്ന്​ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശിലെ ജനങ്ങളെ ഉപദേശിക്കേണ്ടി വരുമെന്നും മായാവതി തുറന്നടിച്ചു.

രാജസ്ഥാനിലെ അശോക്​ ഗെഹ്​ലോട്ട്​ സർക്കാറി​​െൻറ പിടിപ്പുകേട്​ അപലപനീയമാണ്​. കോട്ടയിൽ ശിശുമരണങ്ങൾ തുടര​ു​​കയാണ്​. അതിനെ നിരുത്തരവാദിത്വപരവും നിർദയവുമായാണ്​ സർക്കാർ സമീപിക്കുന്നതെന്നും മായാവതി വിമർശിച്ചു.

Tags:    
News Summary - Mayawati slams Priyanka Gandhi for ignoring Kota hospital tragedy - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.