പിന്തുണ അറിയിച്ച് മായാവതി; മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേക്ക് VIDEO

ലഖ്നോ: മധ്യപ്രദേശിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി അറിയിച്ചു. കോൺഗ്രസിൻെറ ചില നയങ്ങളി ൽ അഭിപ്രായ വിത്യാസമുണ്ടെങ്കിലും ആവശ്യമുണ്ടെങ്കിൽ രാജസ്ഥാനിലും കോൺഗ്രസിനെ പിന്തുണക്കും. ബി.ജെ.പിയെ പുറത്താക് കാൻ വേണ്ടി മാത്രമാണ് ജനം കോൺഗ്രസ്സിന് വോട്ട് നൽകിയതെന്ന് മായാവതി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ശക്തി ഇല്ലാതാക ്കുകയായിരുന്നു തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുടെ പ്രഥമലക്ഷ്യം. അത് കോൺഗ്രസിന് ഗുണമായി.

ഛത്തീസ്ഗഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബി.എസ്.പി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അവരെ എല്ലാവരെയും അഭിനന്ദിക്കുന്നു.ബി.ജെ.പി വിരുദ്ധ കൂട്ടായ്മയുടെ തുടക്കം എന്നാണ് മായാവതി പുതിയ നീക്കത്തെ വിശേഷിപ്പിച്ചത്. പല മുന്നണികളിലും കോൺഗ്രസ്സിനോട് ഞങ്ങൾ യോജിക്കുന്നില്ലെങ്കിലും ഏതു വിധത്തിലും ബി.ജെ.പിയെ തോൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും മായാവതി പറഞ്ഞു.

230 അംഗ സഭയിൽ 116 കേവല ഭൂരിപക്ഷം വേണ്ട കോൺഗ്രസിന് 114 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു. 109 സീറ്റുകളുമായി ബി.ജെ.പി തൊട്ടുപിന്നിലെത്തി. രണ്ട് സീറ്റുകളിൽ ബി.എസ്.പി വിജയിച്ചിരുന്നു. മായാവതിയുടെ പിന്തുണയോടെ മാന്ത്രിക സംഖ്യ തികച്ച കോൺഗ്രസിന് മധ്യപ്രദേശിൽ ഭരണത്തിലെത്താനാകും. ഇവിടെ എസ്.പി ഒരു സീറ്റിലും സ്വതന്ത്രർ നാല് സീറ്റിലും വിജയിച്ചു.

സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസ് പാർട്ടി നേതൃത്വം ഗവർണർക്ക് കത്ത് നൽകി. ബി.എസ്.പിയും സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനെ പിന്തുണക്കുമെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് എം.പി ഗവർണറെ അറിയിച്ചു. 24 മണിക്കൂർ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് മധ്യപ്രദേശിലെ ഫലം പുറത്തുവന്നത്. രാജ്യത്തിൻറെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ അപൂർവ സംഭവങ്ങളിലൊന്നാണിത്.

Tags:    
News Summary - Mayawati Announces Support, Takes Congress Past Magic Number in Madhya Pradesh- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.