ബി.ജെ.പിയുടെ അനധികൃത നിക്ഷേപത്തെക്കുറിച്ച് ആര്​ അന്വേഷിക്കും - മായാവതി

ന്യൂഡൽഹി: ബി.എസ്​.പിയുടെ അക്കൗണ്ടുകളിൽ നിന്ന്​ 104 കോടി പിടിച്ചെടുത്ത സംഭവത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ മായാവതി. മോദി സർക്കാർ അന്വേഷണ എജൻസികളെ ഉപയോഗിച്ച്​ വ്യക്​തിഹത്യ നടത്തുകയാണെന്ന് മായാവതി ആരോപിച്ചു. ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​  പിടിച്ചെടുത്ത പണത്തിന്​ ക​ണക്കുണ്ടെന്നും പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന പണമാണ്​ അതെന്നും മായാവതി പറഞ്ഞു.

സംഭാവനയിലൂടെയാണ്​ ഇത്രയും പണം ലഭിച്ചത്​. ലഭിച്ച ഒരു രൂപക്ക്​ പോലും കണക്കുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും നോട്ട്​ പിൻവലിക്കലിന്​ ശേഷം ബി.ജെ.പിയും ഇത്തരത്തിൽ പണത്തി​​െൻറ നിക്ഷേപം നടത്തിയിട്ടു​ണ്ട്​ അത്​ ആര്​ അന്വേഷിക്കുമെന്നും മായാവതി ചോദിച്ചു. 

നോട്ട്​ പിൻവലിക്കൽ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ സർക്കാറിന്​ വീഴ്​ച സംഭവിച്ചതായും ഇതാണ്​ ഇപ്പോഴുള്ള പ്രശ്​നങ്ങൾക്ക്​ കാരണമെന്നും അവർ കുറ്റപ്പെടുത്തി.

Tags:    
News Summary - mayavathi against bjp govenment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.