അഹ്മദാബാദ്: നരോദ ഗാം കൂട്ടക്കൊല നടന്ന 2002 ഫെബ്രുവരി 28ന് രാവിലെ മന്ത്രിയായിരുന്ന മായ കൊഡ്നാനി നിയമസഭയിലായിരുന്നുവെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ പ്രേത്യക എസ്.െഎ.ടി കോടതിയിൽ മൊഴിനൽകി. കേസിലെ പ്രധാന പ്രതിയായ കൊഡ്നാനിയുടെ സാക്ഷിയായാണ് ഷാ കോടതിയിൽ ഹാജരായത്. അന്ന് രാവിലെ സോല സിവിൽ ആശുപത്രിയിലും മന്ത്രിയെ കണ്ടതായി ഷാ അറിയിച്ചു.
ആശുപത്രിയിൽ പൊലീസ് സുരക്ഷയിലായിരുന്ന കൊഡ്നാനി അവിടെനിന്ന് എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി ഷാ പറഞ്ഞു. നരോദ ഗാം പ്രദേശത്ത് 11 മുസ്ലിംകൾ കൊല്ലപ്പെട്ട കേസാണിത്. ഗോധ്രയിൽ സബർമതി ട്രെയിൻ തീവെപ്പും മരണങ്ങളും നടന്നതിെൻറ പിറ്റേദിവസമായിരുന്നു സംഭവം. കർസേവകരുടെ മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. അന്ന് എം.എൽ.എ ആയിരുന്ന അമിത് ഷായും അവിടെ എത്തിയിരുന്നു.
അഹ്മദാബാദിനടുത്ത് നരോദ ഗാമിൽ സംഘർഷവും കൊലപാതകങ്ങളും നടക്കുേമ്പാൾ താൻ നിയമസഭയിലും സിവിൽ ആശുപത്രിയിലുമായിരുന്നുവെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് കൊഡ്നാനിയുടെ വാദം. അതിനെ സാധൂകരിക്കുംവിധമാണ് അമിത് ഷാ മൊഴിനൽകിയത്.
നരോദ ഗാം കൂട്ടക്കൊലക്കേസിെൻറ വിചാരണ നാലുമാസംകൊണ്ട് പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിെൻറ ഭാഗമായുള്ള ഒമ്പത് പ്രധാന കേസുകളിലൊന്നായ നരോദ ഗാം കൂട്ടക്കൊലക്കേസ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാേന്വഷണ സംഘമാണ് (എസ്.െഎ.ടി ) അേന്വഷിച്ചത്. 96 പേർ കൊല്ലപ്പെട്ട നരോദ പാട്യ കലാപക്കേസിൽ കൊഡ്നാനിയെ കോടതി നേരത്തേ 28 വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
കൂട്ടകൊലകേസില്‍ 28 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ട കോട്നാനിക്ക് ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം നല്‍കിയത്. നരോദ പാട്യയില്‍ 95 പേരുടെ കൂട്ടക്കൊലക്ക് മായ കോട്നാനി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ തടവിന് ശിക്ഷിച്ചത്. ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയില്‍ മുഖ്യആസൂത്രകയാണ് മായാ കോട്നാനി. 30 പുരുഷന്മാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാ പാട്യയില്‍ കൊല്ലപ്പെട്ടത്. കേസില്‍ 28 വര്‍ഷത്തേക്കാണ് ഇവരെ കോടതി ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.